cricket fraternity and fans greeted on sachin tendulkar birthday
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 46-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ ലോകമെങ്ങുനിന്നും ആശംസകളെത്തുന്നു. 1973 ഏപ്രില്‍ 24ന് ജനിച്ച സച്ചിന്‍ ക്രിക്കറ്റില്‍ ഒട്ടേറെ സമ്മോഹനമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് വിരമിക്കല്‍ നടത്തിയത്. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത് എന്നതുകൊണ്ടുതന്നെ സച്ചിന്റെ പിറന്നാളും ക്രിക്കറ്റ് ലോകത്തിന് ആഘോഷമാണ്.